Local newsPONNANI
കാത്തിരിപ്പാണ്, കർമ പാലം തുറക്കാൻ.
കർമ റോഡിനെ മത്സ്യബന്ധന തുറമുഖവുമായി ബന്ധിപ്പിക്കാനാണ് കനോലി കനാലിന് കുറുകെ പാലം നിർമിച്ചത്. ഫെബ്രുവരിയോടെ പാലം തുറക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും വൈദ്യുതീകരണജോലികൾക്ക് കാലതാമസംവന്നതിനാൽ ഉദ്ഘാടനം നീളുകയായിരുന്നു. ഇപ്പോൾ പണികളെല്ലാം കഴിഞ്ഞിട്ടും ഉദ്ഘാടനത്തീയതി ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ പാലത്തിൽ സമൂഹവിരുദ്ധരുടെ വിളയാട്ടവുമുണ്ടായി. പാലത്തിന് മുകളിൽ സ്ഥാപിച്ച റിഫ്ളക്ടറുകളും ലൈറ്റുകളും തുറക്കുംമുൻപേ നശിപ്പിച്ചിരുന്നു. ഇതോടെയാണ് ബാരിക്കേഡ് സ്ഥാപിച്ച് പ്രവേശനം പൂർണമായി തടഞ്ഞത്.
പണികളെല്ലാം പൂർത്തിയായ സ്ഥിതിക്ക് ഉടൻ പാലം ഗതാഗതത്തിനായി തുറന്നുനൽകണമെന്ന ആവശ്യമാണ് ഉയരുന്നത്. ഉദ്ഘാടകന്റെ സമയത്തിനായി കാത്തുനിൽക്കരുത്. കർമ പാലം മാസങ്ങൾക്ക് മുൻപ് പണി പൂർത്തീകരിച്ചിട്ടും തുറന്നുകൊടുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി ഉപേക്ഷിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
റംസാൻ, വിഷു പ്രമാണിച്ച് ഒട്ടേറെ ജനങ്ങൾ സന്ദർശനം നടത്തുന്ന കർമ റോഡിലെ പാലം ഉദ്ഘാടകന്റെ സമയം ലഭിക്കാൻ കാത്തുനിൽക്കാതെ ഉടൻ ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.