BREAKING NEWSCHANGARAMKULAM

കാട്ടുപന്നി ശല്ല്യം നിയന്ത്രിക്കുന്നില്ലെന്നാരോപിച്ച് നന്നംമുക്ക് പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധം’യുഡിഎഫ് മെമ്പര്‍മാര്‍ അറസ്റ്റില്‍.

ചങ്ങരംകുളം:പ്രദേശത്ത് കാട്ടുപന്നി ശല്ല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നന്നംമുക്ക് പഞ്ചായത്തിന് മുന്നില്‍ സമരം നടത്തിയ യുഡിഎഫ് മെമ്പര്‍മാര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.യുഡിഎഫ് മെമ്പര്‍മാരായ കാട്ടില്‍ അഷറഫ്,വികെഎം നൗഷാദ്,സാദിക്ക് നെച്ചിക്കല്‍,ഫയാസ് ചേലക്കടവ്,മുസ്തഫ മാട്ടം എന്നിവര്‍ക്കെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.കാട്ടുപന്നികളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ മെമ്പര്‍മാര്‍ പൂട്ടിയിട്ട പഞ്ചായത്തിന് മുന്നില്‍ സമരം തുടങ്ങിയത്.പ്രദേശത്തെ കര്‍ഷകരും പ്രതിഷേധിക്കുന്ന മെമ്പര്‍മാര്‍ക്ക് പിന്തുണയുമായി പഞ്ചായത്തിന് മുന്നിലെത്തി.പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ഉദ്ധ്യോഗസ്ഥരും ജീവനക്കാരും പുറത്ത് മണിക്കൂറുകളോളം കാത്ത് നിന്നെങ്കിലും പ്രതിഷേധക്കാര്‍ പിന്‍മാറിയില്ല.പ്രസിഡണ്ട് അടക്കമുള്ളവര്‍ പഞ്ചായത്തിലെത്തുകയും ചെയ്യാതെ വന്നതോടെ ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി.തുടര്‍ന്ന് ചങ്ങരംകുളം പോലീസ് മെമ്പര്‍മാരെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.സ്റ്റേഷനില്‍ എത്തിച്ച മെമ്പര്‍മാരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെയും ഭരണപക്ഷ പാര്‍ട്ടിയുടെയും ദ്രാഷ്ഠ്യമാണ് തങ്ങളെ ഇങ്ങനെ ഒരു സമരത്തിലേക്ക് നയിച്ചതെന്നും പന്നികള്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് മെമ്പര്‍മാര്‍ പറഞ്ഞു.കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത ഉണ്ടാക്കുന്ന കാട്ടുപന്നികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പ്രതിഷേധിക്കുന്ന മെമ്പര്‍മാര്‍ക്കെതിരെ കേസെടുക്കുന്ന നടപടിയാണ് തുടരുന്നതെങ്കില്‍ യുഡിഎഫ് ഈ സമരം ഏറ്റെടുക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button