KERALA
കാട്ടുപന്നിയെ കൊല്ലാൻ 1500, കുഴിച്ചിടാൻ 2000; കൂലി നിശ്ചയിച്ച് സർക്കാർ

തിരുവനന്തപുരം: നാശനഷ്ടങ്ങൾ വരുത്തുന്ന അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനായി കൂലി നിശ്ചയിച്ച് സംസ്ഥാന സർക്കാർ. ഒരു പന്നിയെ കൊല്ലാൻ 1500 രൂപയും കുഴിച്ചിടാൻ 2000 രൂപയും നൽകാമെന്നാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഇതിനായി പണം നൽകും.
വനം വകുപ്പ് അപകടകാരികളാണെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷം മാത്രമേ കാട്ടുപന്നിയെ കൊല്ലാനാകൂ. അല്ലാത്ത പക്ഷം നിയമലംഘനമാകും. തദ്ദേശ സ്ഥാപനങ്ങൾ തീരുമാനിക്കുന്ന ഷൂട്ടർമാർക്കാണ് പന്നിയെ കൊല്ലാൻ അനുമതി നൽകുക.
