കാടഞ്ചേരി ജിഎച്ച്എസ്എസിലെ സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു

എടപ്പാൾ :പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയ സൂത്രങ്ങൾ 2024 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ സർക്കാർ സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി ജിഎച്ച്എസ്എസ് കാടഞ്ചേരിയിൽ അനുവദിച്ച സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ നിർവഹിച്ചു. കേരളത്തിലെ സ്കൂളുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തിന് കരുത്തേകുന്ന ഇത്തരത്തിലുള്ള പദ്ധതികൾ വരും വർഷങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. GHSS കാടഞ്ചേരി പ്രധാന അധ്യാപകൻ എ പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജി ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ആർ ഗായത്രി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ആർ അനീഷ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത , ബ്ലോക്ക് അംഗങ്ങളായ ജയശ്രീ എം , പ്രകാശം കാലടി ഗ്രാമപഞ്ചായത്ത് മെമ്പർ ആനന്ദൻ , കാടഞ്ചേരി ഹൈസ്കൂൾ മുൻ എച്ച് എം സാവിത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 16 ലക്ഷം രൂപ അടങ്കലിൽ നാല് സർക്കാർ സ്കൂളുകളിലാണ് ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കിയത്.
