SPORTS

ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു

ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു. ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ നഗരത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് ഗെയിംസ് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചത്. അടുത്ത കാലത്തായി ചൈനയിൽ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്.

സെപ്തംബര്‍ 10 മുതല്‍ 25 വരെയാണ് ഏഷ്യന്‍ ഗെയിംസ് നിശ്ചയിച്ചിരുന്നത്. മാറ്റി വെച്ച വിവരം ചൈനീസ് ദേശിയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022 സെപ്റ്റംബർ 10 മുതൽ 25 വരെ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കാനിരുന്ന 19-ാം ഏഷ്യൻ ഗെയിംസ് മാറ്റിവയ്ക്കുകയാണെന്നും കായിക മത്സരത്തിന്റെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അറിയിച്ചത്.

കിഴക്കൻ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹാങ്‌ഷൗ. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്‌ക്ക് സമീപമാണ് ആതിഥേയ നഗരമായ ഹാങ്‌ഷൗ സ്ഥിതി ചെയ്യുന്നത്. ആഴ്ചകളായി സീറോ ടോളറൻസ് സമീപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണിൽ ആയിരുന്നു നഗരം.

ഏഷ്യൻ ഗെയിംസിനും തുടർന്ന് വരുന്ന ഏഷ്യൻ പാരാ ഗെയിംസിനുമായി 56 മത്സര വേദികളുടെ നിർമ്മാണം ഹാങ്‌ഷൗവിൽ പൂർത്തിയാക്കിയിരുന്നെന്ന് സംഘാടകർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button