CHANGARAMKULAMLocal news

കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രം രാമായണ മാസാചരണവും വിശേഷാൽ പൂജകളും ജൂലൈ 17ന് ആരംഭിക്കും

ചങ്ങരംകുളം:കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രം രാമായണ മാസാചരണവും വിശേഷാൽ പൂജകളും കർക്കിടകം 1 മുതൽ 31 വരെ  (ജൂലൈ 17 മുതൽ  ഓഗസ്റ്റ് 16 വരെ)നടക്കും.രാമായണ പാരായണം കർക്കിടകം 1 മുതൽ 31 വരെ രാവിലെ 7 മണി മുതൽ (ജൂലൈ 17 മുതൽ  ഓഗസ്റ്റ് വരെ ) പാരായണം  ശ്രീ ഗംഗാധരൻ കൈലാഷി കടവല്ലൂർ കർക്കിടകം 1 മുതൽ 31 വരെ എല്ലാ ദിവസവും വിശേഷാൽ ഭഗവത് സേവ ഉണ്ടായിരിക്കുന്നതാണ്.കർക്കിടകം 14നു ജൂലൈ 30 ഞാറാഴ്ച കാലത്ത് 7.30നു ശ്രീ ഗംഗാധരൻ കൈലാഷിയുടെ കർമികത്വത്തിൽ സർവ്വൈശ്വര്യ പൂജയുണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക്‌ ചെയ്യണം. കർക്കിടകം 28നു (ഓഗസ്റ്റ് 13നു ഞാറാഴ്ച ) കാലത്ത് 7.30നു ക്ഷേത്രം തന്ത്രി അണിമംഗലം നാരായണൻ  നമ്പൂതിരിയുടെ കർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button