കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു പരാതിയിൽ പോക്സോ കേസ്

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി വീട്ടുകാർ ആശുപത്രിയിലെത്തിച്ചു.വിവരം ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചതോടെ മാതാവിൻ്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15 കാരിയാണ് ഇക്കഴിഞ്ഞ നവംബർ ഡിസംബർ മാസങ്ങളിൽ പീഡനത്തിനിരയായി പെൺകുഞ്ഞിന് ജന്മം നൽകിയത്.ഇന്നലെ ഉച്ചക്ക് ശേഷമാണ് പെൺകുട്ടി വീട്ടിൽ പ്രസവിച്ചത്.സംഭവം രഹസ്യമാക്കി ബന്ധുക്കൾ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു .തുടർന്ന് സ്ഥലത്തെത്തിയ ഹൊസ്ദുർഗ് പോലീസ് പെൺകുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. അടുത്ത ദിവസം പെൺകുട്ടിയിൽ നിന്നും പോലീസ് മൊഴിയെടുക്കും. ഹൊസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.അജിത്കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
