കൊച്ചി: ആറ്റിങ്ങലിൽ പെൺകുട്ടിയെയും പിതാവിനെയും പിങ്ക് പോലീസ് അപമാനിച്ച വിഷയത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കരയുന്ന പെൺകുട്ടിയെ പോലീസുകാരി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നെങ്കിൽ തീരാമായിരുന്ന പ്രശ്നമായിരുന്നു ഇതെന്ന് കോടതി പറഞ്ഞു. പോലീസ് പെൺകുട്ടിയോട് ക്ഷമ ചോദിക്കണമായിരുന്നു. പക്ഷെ കാക്കിയുടെ ഈഗോ അതിന് അനുവദിച്ചില്ലെന്ന് ഹൈക്കോടതി വിമർശിച്ചു.
പോലീസുകാരിക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയതിനെയും കോടതി വിമർശിച്ചു. വിഷയത്തിൽ കോടതി വിശദമായ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ കോടതി ഇന്ന് വിശദമായി കണ്ടു. മനസ്സിനെ അസ്വസ്ഥമാക്കുന്ന ദൃശ്യങ്ങളാണിതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കരയുന്ന പെൺകുട്ടിയെ എന്തുകൊണ്ട് ആ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി ആരാഞ്ഞു. പോലീസിന്റെ കാക്കിയുടെ ഈഗോയാണ് അത് അനുവദിക്കാതിരുന്നത്. ഒരു മാപ്പ് പറഞ്ഞാൽ തീരുമായിരുന്ന വിഷയത്തെയാണ് ഈ രീതിയിൽ എത്തിച്ചതെന്നും വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ അഭിഭാഷകനോട് കോടതി പറഞ്ഞു. സംഭവം തുടങ്ങിയപ്പോൾ മുതൽ പെൺകുട്ടി കരയുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ച് ഓർക്കണമായിരുന്നു. ജീവിതത്തിൽ ഒരിക്കലും ആ കുട്ടിക്ക് പോലീസിനെ സംരക്ഷകരായി കാണാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അത്തരത്തിലേക്കാണ് കുട്ടിയുടെ ചെറുപ്പകാലത്തുണ്ടായ ഈ അനുഭവം മാറ്റുന്നത്. വിഷയത്തെ ഈ രീതിയിൽ ആയിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു. പെൺകുട്ടി പൊട്ടിക്കരഞ്ഞിട്ടും എന്തുകൊണ്ട് പോലീസിന്റെ മനസ്സ് അലിഞ്ഞില്ലെന്നും ഇത് എന്ത് പിങ്ക് പോലീസ് ആണെന്നും കോടതി ചോദിച്ചു.
പോലീസ് ഉദ്യോഗസ്ഥയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർക്കും ഈ കുട്ടിയെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. അടുത്തമാസം ആറിലേക്ക് കോടതി കേസ് മാറ്റി. അന്ന് സംസ്ഥാന പോലീസ് മേധാവി സംഭവം സംബന്ധിച്ച വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകി. സംഭവത്തിന് ശേഷം പെൺകുട്ടി ചികിത്സ തേടിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാൻ ഹർജിക്കാരിയുടെ അഭിഭാഷകനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം : തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ്…
പൊറത്തൂർ :പത്തുകൊല്ലം എം.എൽ.എയായും അഞ്ചുകൊല്ലം മന്ത്രിയായും പ്രവർത്തിച്ചിട്ടും തവനൂർ മണ്ഡലത്തിലെ ജനതയ്ക്ക് നിരാശ മാത്രമാണ് കെ.ടി.ജലീൽ സമ്മാനിച്ചതെന്ന് കോൺഗ്രസ് തവനൂർ…
തൃശൂര്‍: ജപ്തി ഭീഷണിയിലുള്ള ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നിവീണ് നാട്ടിക എംഎല്‍എ സിസി മുകുന്ദന് പരിക്ക്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി…
സമൂഹ മാധ്യമത്തിലൂടെ വിഎസ് അടക്കം മരണമടഞ്ഞ പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ…
എടപ്പാൾ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ 2024-25 അധ്യയന വർഷത്തിൽ എസ്എസ്എൽസി പ്ലസ് ടു വിജയിച്ചവർക്കുള്ള അനുമോദന ചടങ്ങ്…
നടൻ കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന് കമൽഹാസൻ…