CHANGARAMKULAM
കാക്കിയണിഞ്ഞ് 11 വർഷം:ചങ്ങരംകുളം ആലംകോട് സ്വദേശിയായ നാസറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ


ചങ്ങരംകുളം:കേരള പോലീസിന്റെ കാക്കിയണിഞ്ഞ് 11 വർഷം പൂർത്തിയാക്കുന്ന ചങ്ങരംകുളം ആലംകോട് സ്വദേശിയായ നാസറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.മലപ്പുറം എംഎസ്പി യിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം വ ളാഞ്ചേരിയിലും പിന്നീട് പെരുമ്പടപ്പിലുമായി 10 വർഷത്തോളം സേവനം ചെയ്ത് പൊന്നാനി സ്റ്റേഷനിൽ എത്തിയ നാസർ നിരവധി കേസന്വേഷണങ്ങളിൽ പങ്കാളിയാവുകയും അന്വേഷണങ്ങളിലെ മികവിന് 65 ഓളം ഗുഡ് സർവിസ് എൻട്രികളും നേടിയിട്ടുണ്ട്.ആലംകോട് അട്ടേക്കുന്ന് സ്വദേശിയായ നാസർ കോട്ടേല വളപ്പിൽ ആലി കദീജ ദമ്പതികളുടെ മകനാണ് .മുക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് നാസർ.













