PONNANI
കവചം: ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

പൊന്നാനി | കൂട്ടായ ജനമുന്നേറ്റത്തിലൂടെ ലഹരി – വിധ്വംസക പ്രവണ തകളെ നിർമ്മാർജ്ജനം ചെയ്യുന്നതിന് പൊന്നാനി തീരദേശ പോലീസും സന്നദ്ധ സംഘടനകളും ചേർന്നു ആരംഭിച്ച കവചം പൊന്നാനി യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നു കേരള മദ്യനിരോധന സമിതി സംസ്ഥാന ട്രഷറർ സിദ്ദീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു. പൊന്നാനി തീരദേശ പോലീസ് സർക്കിൾ ഇൻ പ്പെക്ടർ ശശിധരൻ മേലേതിന്റെ നേതൃത്വത്തിൽ ആരംഭിച്ച കവചം ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഹാർബർ സൗഹൃദ കൂട്ടായ്മയും പൊന്നാനി സ്പോട്സ് അസോസിയേഷനും ചേർന്നു സംഘടിപ്പിച്ച ലഹരി ക്കെതിരെ ഫുട്ബോൾ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യു യായിരുന്നു അദ്ദേഹം. മുനിസിപ്പൽകൗൺസിലർ സീനത്ത് അദ്ധ്യക്ഷം വഹിച്ചു തീരദേശ പോലീസ് സർക്കിൾ ഇൻസ്പെക്ടർശശിധരൻ മേലേതിൽ കവചം പൊന്നാനി കോഡിനേറ്റർ കർമ്മ ബശീർ പ്രസംഗിച്ചു.
