കൊണ്ടോട്ടി
കഴിഞ്ഞ പെരുന്നാൾ തലേന്ന് അപകടം; പരുക്കേറ്റ ഓട്ടോ ഡ്രൈവർ പെരുന്നാൾ തലേന്ന് മരിച്ചു..

കൊണ്ടോട്ടി ചിറയിൽ കൂട്ടാലുങ്ങൽ കപ്പേക്കാട് പച്ചാട്ട് അബ്ദുൽ നാസർ ( 47 ) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ തലേന്ന് വൈകീട്ട് അരീക്കോട്ടേക്ക് ഓട്ടംപോയി വീട്ടിലേക്കു മടങ്ങുമ്പോൾ കടുങ്ങലൂരിൽ വച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിന്നീട് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരണത്തിന് കീഴടങ്ങി മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റമോർട്ടം നടപടികൾക്ക് ശേഷം വൈകീട്ട് കപ്പേക്കാട് ജുമാ മസ്ജിദിൽ ഖബറടക്കം.













