EDAPPALKUTTIPPURAMLocal news

കള്ളുഷാപ്പിലെ അക്രമം പ്രതികൾ പിടിയിൽ

എടപ്പാൾ: അയങ്കലത്തുള്ള കള്ള് ഷാപ്പിൽ ജീവനക്കാരെ ആക്രമിച്ച രണ്ട് പ്രതികളെ കുറ്റിപ്പുറം പോലീസ് പിടികൂടി.
അയങ്കലത്ത് വാടകക്ക് താമസിക്കുന്ന എരമംഗലം വാരിയംപുള്ളി വീട്ടിൽ ഷരീഫ് 25 വയസ്സ്, അതളൂർ ആശ്രയ കോളനി രായിമരക്കാർ വീട്ടിൽ ഉമറുൽ ഫാറൂഖ് 28 വയസ്സ് എന്നിവരാണ് അറസ്റ്റിലായത്.
തിരുവോണ ദിവസം ഉച്ചക്ക് കള്ള് കുടിക്കുവാൻ ചെന്ന പ്രതികൾ ഷാപ്പിലിരുന്ന് ഉറങ്ങുന്നത് തടഞ്ഞ ജീവനക്കാരെ അസഭ്യം പറഞ്ഞും കൈയേറ്റം ചെയ്യാൻ ശ്രമിച്ചും ബഹളമുണ്ടാക്കിയ പ്രതികൾ വൈകിട്ട് ഏഴര മണിയോടെ വീണ്ടും ഷാപ്പിൽ എത്തുകയായിരുന്നു. തുടർന്ന് വീണ്ടും കള്ള് കുടിച്ച് ബഹളമുണ്ടാക്കി ഷാപ്പിലെ അടുക്കളയിൽ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് പ്രതികളെ തടഞ്ഞ ജീവനക്കാരെ ഇരുവരും ആക്രമിക്കുകയും ഒന്നാം പ്രതി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു.വാരിയെല്ലിന് കുത്തു കൊണ്ട ജീവനക്കാരനെ സ്ഥലത്തെത്തിയ കുറ്റിപ്പുറം പോലീസ് താലൂക്ക് ആശുപത്രിയിലെത്തിക്കുകയാണുണ്ടായത്.തുടർന്ന് കണ്ടാലറിയാവുന്നപ്രതികൾക്കെതിരെ കുറ്റിപ്പുറം പോലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ തുടർച്ചയായ അന്വേഷണത്തിനൊടുവിൽ ഇന്നലെ രാത്രി പെരുമ്പടപ്പിൽ നിന്നും പിടികൂടുകയായിരുന്നു.പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ പി.എം ഷമീർ, എസ് ഐ യാസിർ, എ എസ് ഐ സഹദേവൻ,
എസ് സി പി ഒ മാരായ കലാം, പ്രദീപ്, സുധീഷ്, സുനിൽ,സന്തോഷ് എന്നിവരുണ്ടായിരുന്നു.പ്രതികളെ തിരൂർ കോടതിയിൽ ഹാജറാക്കി 14 ദിവസം റിമാൻറ് ചെയ്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button