Thiruvananthapuram
കളിപ്പാട്ടക്കാറിൽ കാൽ കുടുങ്ങി അപകടം; അച്ഛനോടൊപ്പം കളിക്കുകയായിരുന്ന കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: കളിക്കുന്നതിനിടെ കളിപ്പാട്ടക്കാറിൽ കാല് കുടുങ്ങി നാല് വസയുകാരന് ദാരുണാന്ത്യം. അച്ഛനോടൊപ്പം കളിക്കുന്നതിനിടയിൽ കുഞ്ഞ് നിലത്ത് വീഴുകയായിരുന്നു. നെയ്യാറ്റിൻകര റെജിൻ- ധന്യ ദമ്പതികളുടെ മകൻ ഇമാൻ ആണ് മരിച്ചത്.
ഉടൻ തന്നെ ഇമാനെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.
