കളറായി വർണ മേളം.

വട്ടംകുളം അമ്പിളി കലാസമിതിയുടെ അൻപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വർണ മേളം എന്ന പേരിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. എടപ്പാൾ എമിറേറ്റ്സ്മാളും കാടഞ്ചേരി പത്മിനി ട്രസ്റ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.നൂറിലേറെ കുട്ടികൾ പങ്കെടുത്ത ചിത്രരചന മത്സരത്തോടെയാണ് പരിപാടി ആരംഭിച്ചത്. ‘തുടർന്ന് ചിത്രകലാ ക്യാമ്പ് ഗുരുവായൂർ ചുമർ ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ ആയിരുന്ന കെ.യു. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് ശേഷം ചിത്ര പ്രദർശനവും ഉണ്ടായി.പത്രപ്രവർത്തകനും ചിത്രകല നിരൂപകനുമായ പി. സുധാകരൻ സമകാലീന ചിത്രകലാ പഠനത്തെക്കുറിച്ച് സംസാരിച്ചുആർട്ടിസ്റ്റ് ഗണപതിയെക്കുറിച്ച് ഗിരിഷ് ഭട്ടതിരി തയ്യാറാക്കിയ വന്ദേഹം എന്ന ഡോക്യുമെൻ്ററിയും സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത പത്മിനി എന്ന സിനിമയു പ്രദർശനവും ഉണ്ടായിപ്രോഗ്രാം കൺവിനർ ദിവാകരൻ സ്വാഗതവും അമ്പിളി സെക്രട്ടറി ടി.വി. ജയപ്രകാശ് നന്ദിയും പറഞ്ഞു

