EDAPPALLocal news

എടപ്പാളിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി

എടപ്പാൾ: റോട്ടറി ക്ലബ് എടപ്പാൾ ചാപ്റ്ററിന്റെ നേതൃത്വത്തിൽ റെയ്ഹാൻ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. കോവിഡ് കാലത്തെ ഓൺലൈൻ പഠനം വിദ്യാർത്ഥികളുടെ കണ്ണുകൾക്ക് ഉണ്ടാക്കിയ പ്രശ്നങ്ങൾ കണ്ടെത്തി ആവശ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. ആവശ്യമുള്ളവർക്ക് തുടർചികിത്സയും കണ്ണടയും സൗജന്യമായി വാഗ്ദാനം ചെയ്തിട്ടുണ്ട് റെയ്ഹാൻ ഐ ഹോസ്പിറ്റൽ. പി.ടി.എ.പ്രസിഡണ്ട് കെ.പി.സൂര്യനാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മാനേജ്മെന്റ് പ്രതിനിധിയും മുൻ പ്രധാനാധ്യാപികയുമായ സി.വൽസല ടീച്ചർ ഉദ്ഘാടനം ചെയ്തു. റൊട്ടേറിയൻ കെ.ദിലീപ് മാസ്റ്റർ, ഒപ്റ്റോമെട്രിസ്റ്റ് എസ്.ആർ.അശ്വതി എന്നിവർ പദ്ധതി വിശദീകരണം നടത്തി. അടാട്ട് വാസുദേവൻ, സജി.കെ. ചിന്നൻ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക പി.ജി. ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. നജ്മ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button