EDAPPAL
കല്ലാനിക്കാവ് ക്ഷേത്രം കമ്പ്യൂട്ടർവൽക്കരണവും സിസിടിവി ഉദ്ഘാടനവും നടന്നു


എടാപ്പാൾ: കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെയും ഓഫീസ് കമ്പ്യൂട്ടർവൽക്കരണത്തിന്റെയും ഉദ്ഘാടനം നടന്നു. പൊന്നാനി സി ഐ വിനോദ് വലിയാറ്റൂർ സിസിടിവിയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം ഓഫീസ് കമ്പ്യൂട്ടർ വൽക്കരിച്ചതിന്റെ ഉദ്ഘാടനം മേൽശാന്തി ജയനാരായണൻ ഇളയത് നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് പ്രകാശൻ എം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി.വി മണികണ്ഠൻ, കെ.വി സുന്ദരൻ, പി.ടി അനിൽകുമാർ, പി.പി സുജീഷ് എന്നിവർ സംസാരിച്ചു.
