കലോത്സവത്തിന് ഭക്ഷണ ശാല ഒരുങ്ങി പാലുകാച്ചൽ നടത്തി
പൊന്നാനി : ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ നടക്കുന്ന പൊന്നാനി ഉപജില്ല കലോത്സവത്തിനായി ഊട്ടുപുരയും ഒരുങ്ങി. ബി.ഇ.എം യു.പി സ്കൂളിലാണ് കലോത്സവ ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഊട്ടുപുരയും ഭക്ഷണശാലയും ഒരുക്കിയിരിക്കുന്നത്.
നാലു ദിവസങ്ങളിലായി പതിനായിരത്തിലേറെ പേർക്കാണ് ഭക്ഷണമൊരുക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് പാലുകാച്ചൽ നടത്തിയതോടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വട്ടംകുളം അരങ്ങത്ത് സുഭാഷിൻ്റെ നേതൃത്വത്തിലുള്ള നന്മ കാറ്ററിങ് ആണ് ഭക്ഷണം തയ്യാറാക്കുന്നത്.
മുൻ എം.പി സി ഹരിദാസ്, എ.ഇ.ഒ ടി.എസ് ഷോജ, ജനറൽ കൺവീനർ ധന്യ ദാസ്, വി.കെ പ്രശാന്ത്, പ്രിൻസിപ്പാൾ പ്രദീപ് കുമാർ, ടി.കെ സതീശൻ, രഘു, ഭക്ഷണ കമ്മിറ്റി കൺവീനർ വി പ്രദീപ് കുമാർ, എം.കെ.എം അബ്ദുൽ ഫൈസൽ, ദിപു ജോൺ, എം പ്രജിത്കുമാർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ശ്രീദേവി, സി.പി ഹമീദ്, വി.കെ ശ്രീകാന്ത്, ടി.എ ഡേവിഡ്, രമേശ് ചന്ദ്ര, കെ ശ്രീജ, കെ.എം ജയനാരായണൻ, ഡിറ്റോ സംബന്ധിച്ചു.