KERALA
കലോത്സവത്തിനിടെ ദ്വയാർഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്
![](https://edappalnews.com/wp-content/uploads/2025/01/2482432-reporter-tv-78678.webp)
തിരുവനന്തപുരം: കലോത്സവത്തിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസെടുത്തു. റിപ്പോർട്ടർ ചാനൽ കൺസൽട്ടിങ്ങ് എഡിറ്റർ അരുൺ കുമാറാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ശഹബസാണ് രണ്ടാം പ്രതി. കണ്ടാലറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്. കേസിൽ മൂന്ന് പ്രതികളാണ് ഉള്ളത്.
തിരുവനന്തപുരം ജില്ല ശിശു ക്ഷേമ സമിതി ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെ ബാലാവകാശ കമീഷനും കേസെടുത്തിരുന്നു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)