VATTAMKULAM
കലാ കായിക ശാസ്ത്രമേളയിലെ വിജയികൾക്ക് വിദ്യാസ്മൃതിയുടെ സ്നേഹാദരം
എടപ്പാൾ: സംസ്ഥാന ജില്ലാ കലാ കായിക ശാസ്ത്രമേളയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എടപ്പാൾ ജി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥികൾക്ക് വിദ്യാസ്മൃതി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആദരം നൽകി. സ്കൂളിൽ വച്ച് നടന്ന പരിപാടി വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മജീദ് കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി.പി മോഹൻദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യു.പി പുരുഷോത്തമൻ, കെ.പി റാബിയ തുടങ്ങിയവരും മുൻ സന്തോഷ് ട്രോഫി താരം കെ.പി ബാബു, സിനിമ കലാ സംവിധായകനും സാൻ്റ് ആർട്ടിസ്റ്റുമായ ഉദയൻ എടപ്പാൾ, ഗായകൻ കാദർ ഷാ, നസീബ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. വിദ്യാസ്മൃതി ഭാരവാഹികളും വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.