Local newsMALAPPURAM
കലാം വേൾഡ് റിക്കാർഡ്സ് ലഭിച്ച നീരവിനെ അനുമോദിച്ചു


എടപ്പാൾ: വട്ടകുളം സിപി എൻ എൻ യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി നീരവ് വി എസിന് കലാംസ് വേൾഡ് റെക്കോർഡ്സ് ലഭിച്ചു. 45 സെക്കൻഡ് കൊണ്ട് 100 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിഞ്ഞതിനാണ് ബഹുമതി ലഭിച്ചത്. നീലിയാട് വേരം പുലാക്കൽ സുജിത്ത് ഷിനി ദമ്പതികളുടെ മകനാണ് ഈ കൊച്ചു മിടുക്കൻ. ഈ കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ മത്സരം ടിവിയിൽ കണ്ടു തുടങ്ങിയപ്പോഴാണ് മകനിൽ ഈ കഴിവ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞത്. സ്കൂളിൽ നടന്ന യോഗത്തിൽ എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹൈദരാലി മാസ്റ്ററും പിടിഎ പ്രസിഡണ്ട് എം എ നവാബും ചേർന്ന് ട്രോഫികൾ നൽകിക്കൊണ്ട് അനുമോദിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട് ഉദ്ഘാടനവും പ്രധാന അധ്യാപിക സി ലളിത അധ്യക്ഷതയും വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി സജി ഇ പി സുരേഷ്. ഷിനി എന്നിവർ പ്രസംഗിച്ചു.
