CHANGARAMKULAM

കര്‍ഷക സമരത്തിന് മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്തിന്റെ ഐക്യദാര്‍ഢ്യം.

ചങ്ങരംകുളം: കര്‍ഷക സമരക്കാരെ ചോരയില്‍ മുക്കിക്കൊന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും കള്ളക്കേസ് ചുമത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്തിലെ കോലിക്കര,എറവറാംകുന്ന്,പള്ളിക്കുന്ന്,കിഴിക്കര,പന്താവൂർ,മാങ്കുളം ,CH-നഗർ കോക്കൂർ,ചങ്ങരംകുളം തുടങ്ങിയ യൂണിറ്റുകളിൽ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു.
പൊന്നാനിനിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രെട്ടറി ഷാനവാസ് വട്ടത്തുർ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.
വിവിധ യൂണിറ്റുകളിൽ ,പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മാങ്കുളം, ജന:സെക്രെട്ടറി ജഫീറലി പള്ളിക്കുന്ന്, ട്രഷറർ ബഷീർ പന്താവൂർ ,അബ്ബാസലി പള്ളിക്കുന്ന് ,കെഎം ഹാരിസ് ,നൗഷാദ് ൻ,നിസാർ കോലിക്കര,അക്മൽ കോക്കൂർ,ഇന്താസ്,റൗഫ് പള്ളിക്കുന്ന് ,ഫാരിസ് കിഴിക്കര ,മൊയ്ദീൻകുട്ടി ,സാദിഖ് പന്താവൂർ ,അലിമോൻ കെവി,ജാമ്‌ഷദ് കെവി,ഫാസിൽ കെഎം ,ഷബീർ വട്ടത്തൂർ, ഷെഫീർ കെവി തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button