Categories: KERALASPORTS

കര്‍ണാടകയെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220424-WA0113&period;jpg" alt&equals;"" data-id&equals;"17269" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220424-WA0113&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;a8-2&sol;img-20220424-wa0113&sol;" class&equals;"wp-image-17269"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>മഞ്ചേരി&colon; മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഗോൾമഴ കണ്ട ആദ്യ സെമിയിൽ കർണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ&period; 10 ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരേ ഏഴു ഗോളുകൾക്കാണ് കേരളം കർണാടകയെ തകർത്തു വിട്ടത്&period; കേരളത്തിന്റെ 15-ാമത് സന്തോഷ് ട്രോഫി ഫൈനൽ ആണിത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>30-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ജെസിൻ അഞ്ചു ഗോളുകളുമായി കേരളത്തെ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു&period; ഷിഗിൽ&comma; അർജുൻ ജയരാജ് എന്നിവരാണ് കേരളത്തിന്റെ മറ്റ് സ്കോറർമാർ&period; വെള്ളിയാഴ്ച നടക്കുന്ന ബംഗാൾ &&num;8211&semi; മണിപ്പുർ സെമി ഫൈനൽ വിജയികളെ തിങ്കളാഴ്ച നടക്കുന്ന ഫൈനലിൽ കേരളം നേരിടും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220422-WA0001&period;jpg" alt&equals;"" data-id&equals;"17353" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220422-WA0001&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;b2-&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&sol;img-20220422-wa0001&sol;" class&equals;"wp-image-17353"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പഞ്ചാബിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽനിന്ന് ഒരു മാറ്റവുമായാണ് കേരളം സെമിയിൽ കർണാടകയ്ക്കെതിരേ ആദ്യ ഇലവനെ ഇറക്കിയത്&period; കെ&period; സൽമാന് പകരം നിജോ ഗിൽബർട്ട് ടീമിൽ തിരിച്ചെത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേരളത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും പതിയെ താളം കണ്ടെത്തിയ കർണാടക കേരള ബോക്സിലേക്ക് പന്ത് എത്തിച്ചുകൊണ്ടിരുന്നു&period; ഇതിനിടെ കേരളത്തിന്റെ പല ഗോൾ ശ്രമങ്ങളും പാഴായിപ്പോകുന്നതിനും സ്റ്റേഡിയം സാക്ഷിയായി&period; 15&comma;16 മിനിറ്റുകളിലെ കേരളത്തിന്റെ ശ്രമങ്ങൾ ഫലം കാണാതെ പോയി&period; 17-ാം മിനിറ്റിൽ കോർണറിൽനിന്നുള്ള സഹീഫിന്റെ ഗോൾശ്രമം കർണാടക ഗോൾകീപ്പർ കെവിൻ കോശി തടഞ്ഞു&period; തൊട്ടുപിന്നാലെ ഷിഗിലിന്റെ ഒരു ഷോട്ടും ഗോൾകീപ്പർ രക്ഷപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേരള മുന്നേറ്റങ്ങൾ ഫലം കാണാതെയിരിക്കുന്നതിനിടെ 25-ാം മിനിറ്റിൽ കേരളത്തെ ഞെട്ടിച്ച് കർണാടക മുന്നിലെത്തി&period; ഇടതു വിങ്ങിൽ നിന്ന് വന്ന ക്രോസ് ബോക്സിന് മുന്നിലുണ്ടായിരുന്ന സുധീർ ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഗോൾ വീണതിനു പിന്നാലെ 30-ാം മിനിറ്റിൽ കേരളം മുന്നേറ്റത്തിൽ വിഘ്നേഷിനെ പിൻവലിച്ച് ജെസിനെ കളത്തിലിറക്കി&period; ഇതോടെ കേരളത്തിന്റെ കളി തന്നെ മാറി&period; 33-ാം മിനിറ്റിൽ തന്നെ ജെസിൻ ഒരു ഗോൾശ്രമം നടത്തി&period; 34-ാം മിനിറ്റിൽ സുധീറിന്റെ പാസിൽ നിന്ന് കമലേഷിന്റെ ഷോട്ട് പുറത്തുപോയി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>35-ാം മിനിറ്റിൽ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് കേരളത്തിന്റെ ആദ്യ ഗോളെത്തി&period; ബോക്സിലേക്ക് വന്ന പാസ് കർണാടക ഡിഫൻഡറെയും ഗോൾകീപ്പറെയും മറികടന്ന് ജെസിൻ വലയിലെത്തിക്കുകയായിരുന്നു&period; ജെസിൻ എത്തിയതോടെ കേരള ആക്രമണങ്ങൾക്ക് ജീവൻ വെച്ചു&period; 42-ാം മിനിറ്റിൽ ജെസിൻ കേരളത്തിന്റെ രണ്ടാം ഗോളും നേടി&period; ഇത്തവണയും ജെസിന്റെ ഒറ്റയാൾ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്&period; പിന്നാലെ 44-ാം മിനിറ്റിൽ ജെസിൻ ഹാട്രിക്ക് തികച്ചു&period; ഇടതു വിങ്ങിൽ നിന്ന് നിജോ ഗിൽബർട്ടിന്റെ ഷോട്ട് കീപ്പർ തട്ടിയകറ്റി&period; ബോക്സിന് തൊട്ടുമുന്നിലുണ്ടായിരുന്ന ജെസിൻ പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു&period; പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് ഷിഗിൽ കേരളത്തിന്റെ ഗോൾ നേട്ടം നാലാക്കി ഉയർത്തി വലതുവിങ്ങിലൂടെയുള്ള നിജോയുടെ മുന്നേറ്റമാണ് ഈ ഗോളിനും വഴിവെച്ചത്&period; കർണാടക കീപ്പർ തട്ടിയകറ്റിയ പന്ത് ഷിഗിൽ വെട്ടിത്തിരിഞ്ഞൊരു ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രണ്ടാം പകുതിയുടെ തുടക്കത്തിലും കേരളത്തിന് തന്നെയായിരുന്നു മുൻതൂക്കം&period; എന്നാൽ 54-ാം മിനിറ്റിൽ കമലേഷ് മികച്ചൊരു ലോങ് റേഞ്ചറിലൂടെ കർണാടകയുടെ രണ്ടാം ഗോൾ നേടി&period; മൈതാന മധ്യത്തു നിന്ന് കമലേഷ് അടിച്ച പന്ത് കേരള ഗോൾകീപ്പർ മിഥുനെ മറികടന്ന് വലയിലെത്തുകയായിരുന്നു&period; പിന്നാലെ 56-ാം മിനിറ്റിൽ ജെസിൻ കേരളത്തിനായി വീണ്ടും വലകുലുക്കി&period; കർണാടക ഡിഫൻഡറിൽ നിന്നും പന്ത് റാഞ്ചി ഒറ്റയ്ക്ക് മുന്നേറിയ ജെസിൻ ഗോൾകീപ്പർക്ക് യാതൊരു അവസരവും കൊടുക്കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു&period; മത്സരത്തിൽ ജെസിന്റെ നാലാം ഗോളായിരുന്നു ഇത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>62-ാം മിനിറ്റിൽ അർജുൻ ജയരാജ് കേരളത്തിന്റെ ആറാം ഗോൾ കണ്ടെത്തി&period; പോസ്റ്റിന്റെ വലത് ഭാഗത്തുനിന്ന് അർജുൻ അടിച്ച പന്ത് കർണാടക ഡിഫൻഡറുടെ കാലിൽ തട്ടി ഗതിമാറി ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിലെത്തുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>72-ാം മിനിറ്റിൽ സൊലെയ്മലെയ് ബോക്സിന് പുറത്തു നിന്ന് കിടിലനൊരു ഷോട്ടിലൂടെ കർണാടകയുടെ ഗോൾനേട്ടം മൂന്നാക്കി&period; തൊട്ടുപിന്നാലെ 74-ാം മിനിറ്റിൽ ജെസിൻ കളിയിലെ തന്റെ അഞ്ചാമത്തെയും കേരളത്തിന്റെ ഏഴാമത്തെയും ഗോൾ സ്വന്തമാക്കി&period; നൗഫൽ നൽകിയ കിറുകൃത്യം പാസ് ജെസിൻ അനായാസം വലയിലെത്തിച്ചു&period; ഇതോടെ ടൂർണമെന്റിൽ ആറു ഗോളുമായി ജെസിൻ ഗോൾവേട്ടക്കാരിൽ മുന്നിലെത്തി&period; അഞ്ചു ഗോളുകളുമായി കേരള ക്യാപ്റ്റൻ ജിജോ ജോസഫാണ് രണ്ടാം സ്ഥാനത്ത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

4 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

4 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

4 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

9 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

9 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

11 hours ago