കര്‍ക്കടകവാവുബലി ; ജില്ലയിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി


പൂർവ്വ പിതൃക്കൾക്കുള്ള പ്രസിദ്ധമായ കർക്കിടക വാവുബലി തർപ്പണം നാളെ. മലപ്പുറം ജില്ലയിൽ പിതൃതർപ്പണ കർമ്മത്തിന് ഏറെ പ്രശസ്തമായ തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിക്ക് തന്നെ കർമ്മങ്ങൾ ആരംഭിക്കും. മലബാറിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന ഇടമാണ് തിരുനാവായ നവാമുകുന്ദ ക്ഷേത്രം. തിലഹോമം, സായൂജ്യപൂജ എന്നിവയും നടക്കും.
കാഞ്ഞിരമുക്ക് ചിറക്കൽ വാളയാർ കർക്കടക വാവുബലി തർപ്പണം തിങ്കളാഴ്ച പുലർച്ചെ 3 മണിക്ക് ആരംഭിക്കും. തിരുവത്ര ജയേഷ് ശാന്തി, കാഞ്ഞിരമുക്ക് അശോകൻ ശാന്തി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ .
മൂക്കുതല പകരാവൂർ ശിവക്ഷേത്രത്തിൽ തിങ്കളാഴ്ച കാലത്ത് 5.30 മുതൽ കൊടുക്കാട്ട് സുരേഷ് ബാബു ഇളയതിന്റെ കാർമികത്വത്തിൽ വാവുബലി തർപ്പണം നടക്കും.
ചങ്ങരംകുളം കാഞ്ഞിയൂർ കരുവാട്ട് ക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിക്ക് വാവുബലി ആരംഭിക്കും.
