KERALA

കരുത്തോടെ കുതിക്കുന്നു;സംസ്ഥാനത്തെ സ്വർണ്ണ വിലവീണ്ടും കുത്തനെ ഉയർന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും
സ്വർണവിലയിൽ വൻവർദ്ധനവ്.
ഒരു പവൻ സ്വർണത്തിന് 280 രൂപ
വർദ്ധിച്ച് 64,560 രൂപയായി. ഒരു
ഗ്രാം 22 കാര​റ്റ്സ്വർണത്തിന് 8,070 രൂപയും ഒരുഗ്രാം 24 കാര​റ്റ് 8,804
രൂപയുമാണ്. കഴിഞ്ഞ ദിവസം
ഒരു പവൻ സ്വർണത്തിന് 520
രൂപയാണ് കൂടിയത്.
ഫെബ്രുവരിയിൽ മൂന്നാമത്തെ
തവണയാണ് പവന് വില 64,000
കടക്കുന്നത്. ഈ മാസം
എറ്റവും കുറവ് സ്വർണവില
രേഖപ്പെടുത്തിയത്ഫെബ്രുവരി
മൂന്നിനായിരുന്നു. അന്ന്
61,640 രൂപയായിരുന്നു പവന്
വില.കഴിഞ്ഞ മാസം 22നാണ്
സ്വർണവില ആദ്യമായി 60,​000
കടന്ന് റെക്കാഡിട്ടത്. ഒരു
മാസത്തിനിടയ്ക്ക് തന്നെ 4000
രൂപയുടെവർദ്ധനവാണുണ്ടായത്. ഒരു
പവൻ സ്വർണാഭരണം
പണിക്കൂലി,​ ജി.എസ്.ടി
ഉൾപ്പെടെ 70,​000 രൂപയിലേറെ
നൽകേണ്ടി വരും. രാജ്യാന്തര
വിപണിയിലെ മാറ്റങ്ങളാണ്
സ്വർണവിലയിൽ
കുതിപ്പുണ്ടാക്കുന്നത്.അമേരിക്കയിൽ
ഡൊണാൾഡ് ട്രംപ്പ്രസിഡന്റായി
സ്ഥാനമേറ്റതിന് പിന്നാലെ
വിപണിയിലുണ്ടായഅനിശ്ചിതത്വത്തെ
തുട‍ർന്ന് സുരക്ഷിതനിക്ഷേപമെന്ന നിലയിൽസ്വർണത്തിന്റെ പ്രിയം
കൂട്ടിയതാണ് പ്രധാന കാരണം.
ചൈനയുടെ സാമ്പത്തിക
തന്ത്രങ്ങൾ കൂടിയാകുമ്പോൾ
സ്വർണത്തിന് ഇനിയും വില
കൂടാനാണ് സാദ്ധ്യതയെന്ന്
ഈ രംഗത്തെ വിദഗ്‌ദ്ധ‍ർ
ചൂണ്ടിക്കാട്ടുന്നു.ഇന്നത്തെ
വെളളിവിലകഴിഞ്ഞ രണ്ട്
ദിവസമായി സംസ്ഥാനത്തെ
വെളളിവിലയിൽ മാറ്റമില്ല.
ഒരു ഗ്രാം വെളളിയുടെ വില 108
രൂപയും ഒരു കിലോഗ്രാം
വെളളിയുടെ വില 108,000
രൂപയുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button