Local newsPONNANI
കരുതലും കൈത്താങ്ങും; പൊന്നാനിയിൽ താലൂക്ക് തല അദാലത്ത് നടന്നു
![](https://edappalnews.com/wp-content/uploads/2024/12/764b2c5d-b451-4086-b985-453308c0abe0.jpeg)
പൊന്നാനി: സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നടത്തുന്ന ‘കരുതലും കൈത്താങ്ങും’ പദ്ധതിയുടെ ഭാഗമായ താലൂക്ക് തല അദാലത്ത് നിരവധിപേർ പ്രയോജനപ്പെടുത്തി. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർ താലൂക്ക് തല താലത്തിൽ ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുകയും പരിഹാരം കാണാൻ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
എംഇഎസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ മലപ്പുറം ജില്ലാ കളക്ടർ വി .ആർ വിനോദ്, മണ്ഡലം എംഎൽഎ പി. നന്ദകുമാർ തുടങ്ങി നിരവധിപേർ അദാലത്തിൽ സന്നിഹിതരായിരുന്നു
![](http://edappalnews.com/wp-content/uploads/2025/01/logo.png)