PONNANI
കരുണയുടെ കൈത്താങ്ങ്: തഫ്‌സീനയ്ക്ക് ദേശീയ പുരസ്‌കാരം
പൊന്നാനി: മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയായ സാമൂഹിക പ്രവര്‍ത്തക തഫ്‌സീനയ്ക്ക് BSS ദേശീയ പുരസ്‌കാരം ലഭിച്ചു. സമൂഹത്തിലെ അശക്ത വിഭാഗങ്ങള്‍ക്കായി നിര്‍വഹിച്ച സേവനങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരം.കുട്ടികളുടെ സുരക്ഷയും അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന തഫ്‌സീന, വയോജനങ്ങള്‍ക്കും ആശ്രിതര്‍ക്കുമായി വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.തിരുവനന്തപുരം BSS ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ ബി. എസ്. ഗോപകുമാര്‍ പുരസ്‌കാരം സമ്മാനിച്ചു.