Categories: KERALA

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്കില്‍ വന്‍ കുറവ്; കഴിഞ്ഞ വര്‍ഷത്തെ 1.25 ലക്ഷം രൂപ 1.07 ലക്ഷമായി..

&NewLine;<p>കോഴിക്കോട് &colon; അടുത്ത വർഷത്തെ വിശുദ്ധ ഹജ്ജ് തീർഥാടകരെ പുണ്യഭൂമിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള വിമാനക്കമ്പനികളുമായി ധാരണയായതോടെ യാത്ര നിരക്കിൽ ഗണ്യമായ കുറവ്&period; കേരളത്തിലെ പ്രധാന ഹജ്ജ് പുറപ്പെടൽ കേന്ദ്രമായ കരിപ്പൂരിൽ നിന്നുള്ള യാത്രാ നിരക്കിലാണ് ഏറ്റവും വലിയ ആശ്വാസം ഉണ്ടായിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ വർഷം കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകാൻ ഒരു തീർഥാടകൻ 1&period;25 ലക്ഷം രൂപയോളം നൽകേണ്ടി വന്നിരുന്ന സ്ഥാനത്ത്&comma; ഈ വർഷം ഇത് 1&period;07 ലക്ഷം രൂപയായി കുറഞ്ഞു&period; ഇത് ഓരോ തീർഥാടകനും ഏകദേശം 18&comma;000 രൂപയുടെ കുറവാണ് നൽകുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആകാശ എയറിനാണ് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവീസ് നടത്താനുള്ള ടെൻഡർ ലഭിച്ചിരിക്കുന്നത്&period;&ZeroWidthSpace;കരിപ്പൂരിലെ നിരക്കിൽ വലിയ കുറവുണ്ടായെങ്കിലും&comma; കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇവിടെയാണ് ഇപ്പോഴും ഏറ്റവും ഉയർന്ന യാത്രാക്കൂലി&period;<br>&ZeroWidthSpace;<br>അടുത്ത വർഷത്തെ ഹജ്ജ് സർവിസിനുള്ള ടെൻഡറിൽ കരിപ്പൂരിൽ എയർ ഇന്ത്യയെ പിന്തള്ളി ഈവർഷം ആകാശ എയർ&period; 1210 ഡോളറിനാണ് കരിപ്പൂരിൽനിന്ന് ആകാശ എയർ ടെൻഡർ പിടിച്ചത്&period; കൊച്ചിയിൽ ഫ്ളൈനാസ് 989 ഡോളറിനും കണ്ണൂരിൽ ഫ്ളൈഡീൽ 1012 ഡോളറിനുമാണ് ടെൻഡർ പിടിച്ചത്&period; എയർ ഇന്ത്യ&comma; സഊദി എയർലെൻസ് ഇത്തവണ സർവിസിനില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിമാനക്കമ്പനികളുടെ ടെൻഡർ സമർപ്പണത്തിനുള്ള അവസാന തീയതി ഈമാസം 25 ആയിരുന്നു&period; 26നു ലഭ്യമായ അപേക്ഷകൾ പ്രകാരമാണ് വിമാനക്കമ്പനികളെ പ്രഖ്യാപിച്ചത്&period; ഈ വർഷം 8&comma;530 പേരെയാണ് ഹജ്ജിന് തിരഞ്ഞെടുത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൊച്ചിയിൽ നിന്ന് ഹജ്ജ് യാത്ര നിരക്ക് 87&comma;697 രൂപയാണ്&period; സൗദിയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസിനാണ് കൊച്ചിയിൽ നിന്നുള്ള സർവീസിന് അനുമതി&period;&ZeroWidthSpace;കണ്ണൂരിൽ നിന്ന് യാത്രാ നിരക്ക് 89&comma;737 രൂപയാണ്&period; സൗദിയുടെ മറ്റൊരു ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈഡീൽ ആണ് സർവീസ് നടത്തുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പുതിയ നിരക്കനുസരിച്ച് കരിപ്പൂരിൽ നിന്നുള്ള യാത്രാക്കൂലി കൊച്ചിയിലെ നിരക്കിനേക്കാൾ 19&comma;303 രൂപയും കണ്ണൂരിലെ നിരക്കിനേക്കാൾ 17&comma;263 രൂപയും കൂടുതലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ തവണ കരിപ്പൂരിലെയും കണ്ണൂരിലെയും നിരക്കുകൾ തമ്മിൽ ഏകദേശം 40&comma;000 രൂപയുടെ ഭീമമായ വ്യത്യാസമാണ് ഉണ്ടായിരുന്നത്&period; എന്നാൽ ഇത്തവണ ഈ വ്യത്യാസം 18&comma;000 രൂപ മുതൽ 19&comma;000 രൂപ വരെയായി കുറയ്ക്കാൻ സാധിച്ചു&period; ഇത് മലപ്പുറം ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും തീർഥാടകർക്ക് കരിപ്പൂരിനെ വീണ്ടും പ്രധാന ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുക്കാൻ കൂടുതൽ പ്രോത്സാഹനമാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആകാശ എയർ&comma; ഫ്ലൈനാസ്&comma; ഫ്ലൈഡീൽ എന്നിവർക്ക് പുറമെ എയർ ഇന്ത്യയും സൗദി എയർലൈൻസും ടെൻഡർ നടപടികളിൽ പങ്കെടുത്തിരുന്നു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

9 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

9 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

9 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

14 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

14 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

16 hours ago