MALAPPURAM
കരിപ്പൂരിൽ ഒന്നര കോടിയുടെ സ്വർണം പിടികൂടി.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ്ജെറ്റ് വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് മൂന്നര കിലോഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലിയിൽ നിന്നാണ് ഏകദേശം ഒന്നര കോടി രൂപ വിലവരുന്ന സ്വർണമിശ്രിതം പിടികൂടിയത്.