MALAPPURAM


കരിപ്പൂരിൽ അരക്കോടിയുടെ സ്വർണം പിടികൂടി; കടത്താൻ ശ്രമിച്ചത് ഉടുത്ത വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. ഉടുത്തിരുന്ന വസ്ത്രത്തിലാണ് സ്വർണം മിശ്രിത രൂപത്തിലാക്കി തേച്ചു പിടിപ്പിച്ചത്. ഒരു കിലോയോളം സ്വർണമാണ് ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. സ്വർണം കടത്താൻ ശ്രമിച്ച നിലമ്പൂർ സ്വദേശി ഫാത്തിമയെ കസ്റ്റംസ് പിടികൂടി. പിടിച്ചെടുത്ത സ്വർണത്തിന് അരക്കോടിയോളം രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button