KERALA
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 22 യാത്രക്കാരിൽ നിന്നായി 23 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. സ്വർണം കടത്തിയവരെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയവരും പിടിയിലായി.
ഗൾഫിൽ നിന്ന് വിവിധ വിമാനങ്ങളിൽ എത്തിയവരാണ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ വൻതോതിൽ സ്വർണം എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കാറുകളും പിടിച്ചെടുത്തു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് സ്വർണം പിടിച്ചെടുത്തത്.
