CHANGARAMKULAM
കരിന്തല സിനിമയുടെ സ്വിച്ച് ഓൺ കർമ്മം മൂക്കുതല കണ്ണെക്കാവിൽ നടന്നു
ചങ്ങരംകുളം:കരിങ്കാളികളെ പ്രധാന പ്രമേയമാക്കി ആദിവാസിയ്ക്ക് ശേഷം വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന കരിന്തലയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു.കവി റഫീഖ് അഹമ്മദ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് കുട്ടിക്കാലം മുതൽ ഉത്സവങ്ങളിൽ ഏറെ ആശ്ചര്യത്തോടെ കാണുന്ന വേഷം’കരിങ്കാളി’ സിനിമയാകുകയാണെന്ന് സംവിധായകൻ വിജീഷ് മണി പറഞ്ഞു.”കരിങ്കാളിയല്ലെ” ആൽബത്തിലൂടെ ശ്രദ്ധേയരായ ഷൈജു അവറാൻ, കണ്ണൻ മംഗലത്തുമാണ് പത്ത് പാട്ടുകളുള്ള സിനിമയുടെ സംഗീതം നിർവ്വഹിക്കുന്നത് ഗായകനും കരിങ്കാളി കലാകാരനുമായ മണികണ്ഠൻ പെരുമ്പടപ്പിനോപ്പം റഫീഖ് അഹമ്മദ്, മാധവൻ ചട്ടിക്കൽ സെർബിയൻ താരങ്ങളായ മിലിക്ക മിസ്കോവിക്, തെയ ക്ലിൻകോവ് എന്നിവരും അഭിനയിച്ചു.ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം കരിങ്കാളിപൂരമായ കണ്ണേങ്കാവിൽ ഇന്നലെ നടന്നു.