KERALA
തൃശൂർ പെരിയമ്പലത്ത് വാഹനാപകടം, ചരക്കുലോറി സ്വകാര്യ ബസിലിടിച്ചു, 10 പേർക്ക് പരിക്ക്
തൃശൂർ പെരിയമ്പലത്ത് വാഹനാപകടം, ചരക്കുലോറി സ്വകാര്യ ബസിലിടിച്ചു, 10 പേർക്ക് പരിക്ക്

തൃശൂർ: പുന്നയൂർക്കുളം പെരിയമ്പലത്ത് വാഹനാപകടം. അപകടത്തിൽ പത്തുപേർക്ക് പരിക്കേറ്റു. സ്വകാര്യ ബസ്സിന് പിന്നിൽ ചരക്കുലോറിയിടിച്ച് ആണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയമ്പലം ബസ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസ്സിന് പുറകിൽ ചരക്കുലോറി ഇടിക്കുകയായിരുന്നു.