കയർഭൂവസ്ത്രവിതാനം ജില്ലാതല ഏകദിന സെമിനാർമലപ്പുറത്തുജില്ലാപഞ്ചാത്ത് പ്രസിഡന്റ് എം.കെ. റഫീഖഉദ്ഘാടനംചെയ്യുന്നു.

മലപ്പുറം : ജലക്ഷാമം പരിഹരിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും നീർച്ചാലുകളെ സംരക്ഷിക്കുന്നതിനും കയർ ഭൂവസ്ത്ര വിതാനം മികച്ച മാതൃകയാണെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ. സംസ്ഥാന കയർ വികസന വകുപ്പിന്റെയും പൊന്നാനി കയർ പ്രോജക്ട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത് പ്രതിനിധികൾക്കായുള്ള കയർ ഭൂവസ്ത്ര വിതാനം ജില്ലാതല ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചടങ്ങിൽ 2023-24 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ ഏറ്റവുംകൂടുതൽ കയർ ഭൂവസ്ത്രം വിതാനിച്ച തദ്ദേശ സ്ഥാപനങ്ങളെയും തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളെയും അനുമോദിച്ചു. ചുങ്കത്തറ പഞ്ചായത്തിനെ ഏറ്റവുംകൂടുതൽ കയർ ഭൂവസ്ത്രം വിതാനിച്ച പഞ്ചായത്തായി തിരഞ്ഞെടുത്തു. ചാലിയാർ, നന്നംമുക്ക് എന്നിവ രണ്ടും മൂന്നുംസ്ഥാനം നേടി. ബ്ലോക്ക് പഞ്ചായത്തുകളിൽ നിലമ്പൂർ ബ്ലോക്ക് ഒന്നാമതെത്തി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണത്തിൽ എടപ്പാൾ പഞ്ചായത്ത് ഒന്നാമതെത്തി. മുതുവല്ലൂർ, പെരുമ്പടപ്പ് പഞ്ചായത്തുകൾ രണ്ടും മൂന്നും സ്ഥാനം നേടി. മികച്ച ബ്ലോക്ക് പഞ്ചായത്തായി കൊണ്ടോട്ടിയെ തിരഞ്ഞെടുത്തു. കളക്ടർ വി.ആർ. വിനോദ് ഉപഹാരം നൽകി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ അധ്യക്ഷയായി. പ്രീതി മേനോൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. സിബി. ജോയ്, ആർ. അശ്വിൻ എന്നിവർ ക്ലാസെടുത്തു. എം. കൃഷ്ണദാസ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹ്‌മാൻ കാരാട്ട്, അബ്ദുൾ കലാം, പി.എസ്.എ. സബീർ, വി.കെ. മുരളി, പ്രതീഷ് ജി. പണിക്കർ, ആർ.ആർ. സുനിൽകുമാർ, വി.ജെ. സജി സെബാസ്റ്റ്യൻ, സി. പ്രീത തുടങ്ങിയവർ പങ്കെടുത്തു.
