പൊന്നാനി : നഗരസഭ ടൂറിസം ടെൻഡർ ഉറപ്പിക്കുന്നു; ജില്ലയിലെ നമ്പർ വൺ കായൽ ടൂറിസം കേന്ദ്രമായി പുളിക്കക്കടവ് കായൽത്തീരം മാറും. റോപ്‌വേയും കയാക്കിങും വാട്ടർ സ്കൂട്ടർ ഉൾപ്പെടെ വിവിധ റൈഡുകളും ഉൾക്കൊള്ളുന്ന ജില്ലയിലെ ഒരേയൊരു കായൽത്തീരമായി പുളിക്കക്കടവ് മുഖം മിനുക്കും. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. 5 കമ്പനികൾ പങ്കെടുക്കുന്നുണ്ട്. വർഷം 2.7 ലക്ഷം രൂപയും ടിക്കറ്റ് ഇനത്തിൽ 10% വിനോദ നികുതിയും നഗരസഭയ്ക്കു നൽകാമെന്നു വാഗ്ദാനം ചെയ്ത കമ്പനിക്കാണു ടെൻഡർ ഉറപ്പിക്കാൻ പോകുന്നത്. ഇതുസംബന്ധിച്ച് അടുത്ത കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. ടൂറിസം റൈഡുകൾക്കായി 1.25 കോടി രൂപ വരെ നിക്ഷേപിക്കാൻ തയാറായിട്ടാണു കമ്പനി മുന്നോട്ടു വന്നിരിക്കുന്നത്.
കയാക്കിങ്, വാട്ടർ ബോൾ, ബോട്ട് സർവീസ്, വാട്ടർ സ്കൂട്ടർ, കാഞ്ഞിരമുക്കിൽനിന്നു പൊന്നാനി തീരത്തേക്കു നീളുന്ന റോപ്‌വേ തുടങ്ങി വിവിധ പദ്ധതികളാണു കമ്പനി മുന്നോട്ടുവച്ചിരിക്കുന്നത്. നേരത്തേ കായലിൽ ബോട്ട് സർവീസുണ്ടായിരുന്നെങ്കിലും പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. കായൽത്തീരവും ടൂറിസം പ്രദേശവുമെല്ലാം നേരത്തേ ഡിടിപിസിയുടെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് നഗരസഭയുടെ ഉടമസ്ഥതയിൽ വന്നതോടെയാണ് ഉണർവായത്. വർഷങ്ങളായി തകർച്ചയിലായിരുന്ന തൂക്കുപാലം നഗരസഭ മുൻകയ്യെടുത്തു നവീകരിച്ചു. തിരക്കേറിയ ടൂറിസം പ്രദേശമായി പുളിക്കക്കടവ് മാറുമെന്നാണു പ്രതീക്ഷ.
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള മാർഗരേഖ ഇതുവരെ ലഭിക്കാത്തതിനാൽ ആയുഷ്‌മാൻ ഭാരത് പദ്ധതി വഴി 70 വയസു കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം…
പട്ടാമ്പി : ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയർ (ഇ.ഒ.എൽ.ബി) സ്ഥാപിക്കുന്നതിനായി പട്ടാമ്പിക്കും - പള്ളിപ്പുറം സ്റ്റേഷനും ഇടയിലുള്ള പാലത്തറ റയിൽവേ…
കടവല്ലൂർ : ഋഗ്വേദമന്ത്രാലാപന പരീക്ഷയായ കടവല്ലൂർ അന്യോന്യം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ…
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ്…
പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.…
ചങ്ങരംകുളം:പൈപ്പ് ഇടാനായി റോഡ് പൊളിച്ച ഭാഗങ്ങള്‍ ടാര്‍ ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കാത്തത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.ടൗണില്‍ പകല്‍ സമയങ്ങളില്‍ രൂക്ഷമായ…