Local newsTHRITHALA
കപ്പൂർ മേഖലയിൽ മണ്ണ് ഖനനം അനുമതി നൽകരുതന്ന് കപ്പൂർ വില്ലേജ് ജനകീയ വികസന സമിതി
കുമരനെല്ലൂർ: കപ്പൂർ മേഖലയിൽ നിന്നും മണ്ണ് ഖനനം മൂലം പ്രദേശവാസികളുടെ ജീവിത സുരക്ഷിതത്വത്തന് അപകട ഭീഷണി ഉയർന്ന സാഹചര്യത്തിൽ മേലിൽ മണ്ണ് ഖനനത്തിന് ശിപാർശ നൽകരുതെന്ന് ഇന്ന് ചേർന്ന കപ്പൂർ വില്ലേജ് ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. പട്ടയം വിതരണം എളുപ്പമാക്കാൻ ജനകിയ അദാലത്ത് നടത്താനും യോഗം തീരുമാനിച്ചു. പൊതുജന ആവശ്യങ്ങൾ എളുപ്പമാക്കാൻ ആവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുതിയ വില്ലേജ് ഓഫീസിന് ഡി പി ആർ എളുപ്പത്തിത്തിലാക്കാനും തീരുമാനിച്ചു. ആരോഗ്യവിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.വി.രവിന്ദ്രൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസർ എം.ആർ രാജേഷ് കുമാർ, സ്പഷ്യൽ വി.ഒ.വി. കെ.സജിത, അലി കുമരനല്ലൂർ, പി.രാജീവ്, വി.കെ റവാഫ്, ഇ.വി. നൂറുദ്ദീൻ, പി.ജയപ്രകാശ്, കെ.ലിയാഖത്ത്, തുടങ്ങിയവർ പങ്കടുത്തു.