EDAPPAL
കപ്പൂർ പഞ്ചായത്തിൽ ലോൺ വായ്പ പദ്ധതി വിശദീകരണം നടന്നു
ചങ്ങരംകുളം:കപൂർ പഞ്ചായത്തിൽ വെച്ച് പട്ടികജാതി വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ലോൺ വായ്പ പദ്ധതി വിശദീകരണം നടന്നു.കപൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻപരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആമിന കുട്ടി അദ്ധ്യക്ഷയായി.പട്ടികജാതി വികസന കോർപ്പറേഷൻ പാലക്കാട് ജില്ലാ മേനേജർ സാജു വായ്പ പദ്ധതികളെ പറ്റി വിശദീകരിച്ചു.ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ വി രവീന്ദ്രൻ ജനപ്രതിധികളായ ജയലക്ഷ്മി അബ്ദുള്ളകുട്ടി കൊടി, സൽമ ടീച്ചർ, സക്കീന, ഹൈദർ അലി, ഷഫീക്ക്, സുരേഷ് ചാഴിയത്ത് സെക്രട്ടറി കെ ജയനൻ, സനൂഫ്, സതീഷ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.പി ശിവൻ നന്ദി പറഞ്ഞു