കപ്പൂർ ഗ്രാമ പഞ്ചായത്ത് ഹരിത സഭ സോഷ്യൽ ഓഡിറ്റ് നടന്നു


കപ്പൂർ ഗ്രാമപഞ്ചായത്ത് ഹരിതസഭ സോഷ്യൽ ഓഡിറ്റ് കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു വൈസ് പ്രസിഡന്റ് കെ വി ആമിന കുട്ടി സ്വാഗതം പറഞ്ഞു. കെ പങ്കജാക്ഷൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു സ്വയം വിലയിരുത്തൽ അവതരണം റഷീദ്, സൂജാത മനോഹരൻ , നിഷാ ബാബു എന്നിവർ അവതരിപ്പിച്ചു. തുടർന്ന് ഫോക്കസ് ഗ്രൂപ്പ് ചർച്ച അവതരണം നടന്നു. വിവിധ മേഘലയിൽ ഉള്ള ആളുകളുടെ പ്രതികരണവും നടന്നു ബ്ലോക്ക് RP ശ്രീലക്ഷമി ക്രോഡീകരണം നടത്തി. നവകേരള മിഷൻ കോർഡി നേറ്റർ നീരജ , ഹരി തകർമ്മസേന IRTC കോർഡിനേറ്റർ ഷൈനി , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വി യു സുജിത എന്നിവർ പങ്കെടുത്തു സംസാരിച്ചു. വിടവ് നികത്താനുള്ള തുടർ നടപടി ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ വി രവീന്ദ്രൻ അവതരിപ്പിച്ചു പഞ്ചായത്ത് സെക്രട്ടറി ബിജു മോൾ നന്ദി പറഞ്ഞു ഓഡിറ്റ് റിപ്പോർട്ട് സേഷ്യൽ ഓഡിറ്റ് കമ്മറ്റി പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
