EDAPPAL

കപ്പൂർ ഗ്രാമപഞ്ചായത്ത് ; എറവക്കാട് പാടശേഖരത്തിൽ നീരുറവ് പദ്ധതി തുടക്കമായി

എറവക്കാട്: കപ്പൂർ ഗ്രാമപഞ്ചായത്തിലെ എറവക്കാട് പാടശേഖരത്തിൽ നീരുറവ് പദ്ധതിക്ക് തുടക്കമായി. കപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ആമിന കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ.ടി അബ്ദുള്ള കുട്ടി അദ്ധ്യക്ഷനായി.

പരിപാടിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ സി.എം അലി മാസ്റ്റർ, മുൻ വാർഡ് മെമ്പർ കെ.ശിഹാബ്, പാടശേഖര സമിതി അംഗം പത്തിൽ മൊയ്തുണ്ണി, കർഷകരായ അബ്ദുള്ള കുട്ടി മാസ്റ്റർ, മുഹമ്മദ് ആലി, അഹമ്മദുണ്ണി തുടങ്ങിയവർ പങ്കെടുത്തു. ശ്രീമതി ശാലിനി പദ്ധതി വിശദീകരണം ചെയ്തു. NREGS ഓവർസിയർ രഞ്ജിത്ത് നന്ദി പറഞ്ഞു.
കർഷക പ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് എറവക്കാട് തോട് നീർത്തട നടത്തവും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button