Local newsTHRITHALA
കപ്പൂരില്‍ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു
കപ്പൂർ കൃഷിഭവന്റയും , ജീവനം എക്കൊ ഷോപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഞാറ്റുവേല ചന്ത വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 കപ്പുർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ജയൻ ഉദ്ഘാടനം ചെയ്തു യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം മുതാംസ് അദ്ധ്യക്ഷത വഹിച്ചു . കൃഷി ഓഫീസർ സഹന ഹംസ സ്വാഗതം പറഞ്ഞു , അസ്സിസ്റ്റന്റ് കൃഷി ഓഫീസർ നിഷാദ് പി.എം. കൃഷി അസ്സിസ്റ്റന്റ് മാരായ വിനീഷ് റജുല എന്നിവർ സംസാരിച്ചു ഞാറ്റുവേല ചന്തയിൽ ഫലവൃക്ഷ തൈകൾ , ജൈവ ഉല്പാദനോപാദികൾ വില്പനയും കൂടാതെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ സൗജന്യമായി പച്ചകറി വിത്തുകളും വിതരണം ചെയ്തു.