Local newsPONNANI

കപ്പിനായി അൻസാറും പിള്ളേരും കോയമ്പത്തൂരിലേക്ക്

പൊന്നാനി: കോയമ്പത്തൂരില്‍ നടക്കുന്ന സൗത്ത് സോൺ വീല്‍ചെയര്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിൽ പങ്കെടുക്കാനായി അൻസാർ പൊന്നാനി, സജി തവനൂർ അടങ്ങുന്ന കേരള ടീം ഇന്ന് പുറപ്പെടും. ജുലൈ തുടക്കത്തോടെ ആരംഭിക്കുന്ന സൗത്ത് സോൺ ടൂർണമെന്റിൽ കേരള ടീമിനായി മലപ്പുറത്ത് നിന്നും അൻസാർ പൊന്നാനി, സജി തവനൂർ, ജാഫർ മാറഞ്ചേരിയും കളിക്കാനായി ഇറങ്ങും.

കഴിഞ്ഞ വർഷം നടന്ന സൗത്ത് സോണ്‍ വീല്‍ചെയര്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിലും കേരളത്തിന് വേണ്ടി അൻസാർ പൊന്നാനി മത്സരത്തിനിറങ്ങിയിരുന്നു. അന്ന് മികച്ച പ്രകടനം അൻസാർ കാഴ്ചവെച്ചങ്കിലും
ആറു ടീമുകള്‍ മാറ്റുരക്കുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിൽ കേരളത്തിന് മൂന്നാംസ്ഥാനമാണ് ലഭിച്ചത്.
എന്നാൽ ഈ വർഷത്തെ സൗത്ത് സോൺ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിൽ കേരളത്തിനുവേണ്ടി ട്രോഫി നേടിയെടുക്കുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് അൻസാറും സംഘവും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button