PONNANI
കന്യാസ്ത്രീകളുടെ അറസ്റ്റ് ‘ബിജെപി സർക്കാരിന്റെ വർഗീയ നടപടികൾ അവസാനിപ്പിക്കണം;കോൺഗ്രസ്

പൊന്നാനി:ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി.സമാപനയോഗം കെപിസിസി മെമ്പർ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അദ്ധ്യക്ഷത വഹിച്ചു. ടി കെ അഷറഫ്, എൻ എ ജോസഫ്,പുന്നക്കൽ സുരേഷ് , എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, പ്രദീപ് കാട്ടിലായിൽ, എം അമ്മുക്കുട്ടി, എം ഷംസുദ്ദീൻ, സി ജാഫർ,എം മുനീർ, ജാസ്മിൻ ആരിഫ്, സംഗീത രാജൻ എന്നിവർ സംസാരിച്ചു.
