Local news
കനത്ത മഴയിൽ തരംഗമായി ചൈനീസ് റൈൻ കോട്ടുകൾ


സംസ്ഥാനത്ത് മഴ ശക്തമായതോടെ തരംഗമായി ചൈനീസ് റൈൻ കോട്ടുകൾ.കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതിനാൽ തന്നെ നിരവധി പേരാണ് ചൈനീസ് കോട്ടിന്റെ ആവശ്യക്കാരാവുന്നത്.വിലയിലെ കുറവാണ് ഇഷ്ടനിറത്തിലും ഭാരക്കുറവിലും ഉള്ള കോട്ടിന്റെ പ്രത്യേകത.കുറഞ്ഞ വിലയിലും ലഭ്യമാകുന്നു എന്നത് തന്നെയാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. 85,100, 120 രൂപ നിരക്കിലാണ് കോട്ടിന്റെ വിൽപന.താൽകാലിക ഉപയോഗത്തിന് പോലും ബൈക്ക് യാത്രികൾ കോട്ട് വാങ്ങാനെത്തുന്നുണ്ട്.എന്നാൽ പ്ലാസ്റ്റിക് ആയതിനാൽ തന്നെ ഇത്തരം വസ്തുക്കൾക്ക് പ്രാധാന്യം നൽകരുതെന്ന അഭിപ്രായക്കരുമുണ്ട്.സീസൺ പിടിച്ചടുത്തതോടെ പല ഇന്ത്യൻ ടാർപോളിംഗ് കമ്പനികളും ഇത്തരത്തിലുള്ളവ വിപണിയിൽ എത്തിച്ചിട്ടുണ്ട്.അതേസമയം ബ്രാൻഡ് കമ്പനികളുടെ കോട്ടുകൾക്ക് വിപണിയിൽ ആവശ്യക്കാരും കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.
