കടവലൂർ
‘കനത്ത മഴയില്‍ കടവല്ലൂർ വട്ടമാവിൽ വീട് തകര്‍ന്നു’കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

കടവല്ലൂര്‍:കനത്ത മഴയില്‍ കടവല്ലൂർ വട്ടമാവിൽ വീട് തകര്‍ന്നു.വട്ടമാവ് സ്വദേശി പരേതനായ കുണ്ടില്‍ ചന്ദ്രൻ്റെ വീടിന്റെ പിറകുവശത്തെ ചുമരാണ് ഇടിഞ്ഞ് വീണത്.തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം.ചന്ദ്രൻ്റെ ഭാര്യ ചന്ദ്രികയും മകൻ സന്തോഷും അപകടത്തില്‍ നിന്ന് തലനാഴിഴക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു, മേല്‍നടപടികള്‍ സ്വീകരിച്ചു
