EDAPPAL
കനത്ത മഴയില്‍ എടപ്പാളില്‍ മണ്ണിടിഞ്ഞ് വീണ് അപകടം
കനത്ത മഴയില്‍ എടപ്പാളില്‍ മണ്ണിടിഞ്ഞ് വീണ് അപകടം.പൊന്നാനി റോഡിലെ സ്വകാര്യ കെട്ടിടത്തിന് പുറകിലാണ് മണ്ണിടിഞ്ഞ് വീണത്.കെട്ടിടത്തിന് പുറകില്‍ ഉയര്‍ന്ന് നില്‍ക്കുന്ന സ്ഥലത്ത് നിന്നാണ് കൂറ്റന്‍ മണ്‍കൂന താഴേക്ക് പതിച്ചത്.അപകട സമയത്ത് താഴെ നിന്നവര്‍ ഓടി മാറിയത് കൊണ്ട് വലിയ അപകടം ഒഴിവായി.സമീപത്ത് നിര്‍ത്തിയിട്ട കാറുകള്‍ക്ക് ചെറിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.കഴിഞ്ഝ വര്‍ഷവും ഇതെ സ്ഥലത്ത് മണ്ണിടിഞ്ഞിരുന്നു.നിര്‍ത്താതെ പെയ്യുന്ന മഴ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.