Local newsTHRITHALA
കനത്തമഴയിൽ ഭാരതപ്പുഴയിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതോടെ വെള്ളിയാങ്കല്ല്തടയണയുടെ 19 ഷട്ടറുകൾ തുറന്നു
രണ്ടുദിവസമായി തുടർന്ന് കനത്ത മഴയിൽ ഭാരതപ്പുഴയിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ 19 ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകൾ ഉള്ള ബ്രിഡ്ജിന്റെ 19 ഷട്ടറുകളും തുറന്നതോടെ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത കൈക്കൊള്ളണമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. വരുംദിവസങ്ങളിലും മഴ തുടരുകയാണെങ്കിൽ ബാക്കി ഷട്ടറുകൾ ഉയർത്തി വെള്ളം ക്രമീകരിക്കാൻ സാധ്യതയുണ്ട്. ജലനിരപ്പ് ഉയർന്നതോടെ കുത്തിയൊഴുകുന്ന പുഴ കാണാൻ വെള്ളിയാങ്കലിൽ എത്തുന്നവരുടെ തിരക്കുമേറിവരികയാണ്. തോരാതെ പെയ്യുന്ന മഴയിലും വെള്ളിയാങ്കല്ല് പരിസരത്ത് രാവിലെ മുതൽ കാഴ്ചക്കാരുടെ തിരക്കാണ്. ഷട്ടറുകൾ ഉയർത്തിയതോടെ ബ്രിഡ്ജിന്റെ പടിഞ്ഞാറ് ഭാഗത്ത് വലയെറിഞ്ഞുള്ള മീൻപിടുത്തവും തുടങ്ങിയിട്ടുണ്ട്.