CHANGARAMKULAM
മൂക്കുതല ഹയർ സെക്കണ്ടറി സ്കൂൾ 1982 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ജൂലൈ 31ന് നടക്കും


ചങ്ങരംകുളം: മൂക്കുതല ഗവൺമെന്റ് ഹയർ
സെക്കണ്ടറി സ്കൂൾ 1982 എസ്എസ്എൽസി
ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ജൂലൈ 31ന്
നടക്കും.40 വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ നിന്ന്
പിരിഞ്ഞ സഹപാഠികളെയും അധ്യാപകരെയും
ഒരിക്കൽ കൂടി ഒന്നിപ്പിക്കുകയും പഴയ കാല സൗഹൃദങ്ങൾ പുതുക്കുകയും ചെയ്യുക എന്ന
ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തിൽ പരമാവധി സഹപാഠികളെ കണ്ടെത്താനുള്ള
ശ്രമങ്ങൾ ആരംഭിച്ചതായി സംഘാടകർ പറഞ്ഞു
