kannur
കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്
കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും കഴുത്തിനുമാണ് പരിക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റത്. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനെത്തിയപ്പോൾ ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ചാണ് പ്രതിഷേധമുണ്ടായത്