EDAPPAL
കണ്ണഞ്ചിറയിലെ ഡിവൈഡറുകൾ തകർന്നു ; അപകടം പതിവാകുന്നു

എടപ്പാൾ: തൃശ്ശൂർ- ചൂണ്ടയിൽ സംസ്ഥാനപാതയിൽ എടപ്പാൾ കണ്ണഞ്ചിറയിൽ സ്ഥാപിച്ച ഡിവൈഡറുകൾ തകർന്നു. പുതിയതായി സ്ഥാപിച്ച പ്ലാസ്റ്റിക് ഫ്ളക്സ്ബിൾ സ്പ്രിംഗ് പോസ്റ്റുകളാണ് വാഹനങ്ങൾ ഇടിച്ച് തകർന്നിരിക്കുന്നത്.
അപകട മേഖലയായ പ്രദേശത്ത് നേരത്തെ ഡ്രമ്മുകളും ടയറുകളും ബോർഡുകളുമാണ് ഡിവൈഡറുകളായി ഉപയോഗിച്ചിരുന്നത്. ഇവ നീക്കം ചെയ്ത് പുതുതായി സ്ഥാപിച്ചവയാണ് തകർന്നിരിക്കുന്നത്. ഡിവൈഡറുകളില്ലാതായതോടെ അപകടങ്ങളും പതിവായിട്ടുണ്ട്.
