EDAPPAL

കണ്ടനകത്തെ വിഷു റംസാൻ കാർഷിക ചന്ത വിളംബര ഘോഷയാത്രയോടെ സമാപിച്ചു

എടപ്പാൾ: കാലടി ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ, ചമയം സോഷ്യൽ വളന്ററി ഓർഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച വിഷു റംസാൻ കാർഷിക ചന്ത കണ്ടനകത്ത് വിളംബര ഘോഷയാത്രയോടെ സമാപിച്ചു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസ്ലം തിരുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിൻസി ടീച്ചർ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ എൻ കെ ഗഫൂർ, കെ ജി ബാബു, ടി ബഷീർ, രജിത കുടുംബശ്രീ ചെയർ പേഴ്സൻ എ രമണി ചമയം സെക്രട്ടറി സി വി പ്രമോദ്, ടി പി ആനന്ദൻ, മുരളി പാറക്കൽ, പി കെ ദേവി എന്നിവർ പ്രസംഗിച്ചു.മേളയിൽ നടന്ന ഓലമെടയൽ മത്സര വിജയികൾക്കും സിവിൽ എഞ്ചിനീയറിംഗ് വിജയം കരസ്ഥമാക്കിയ ടി പി വർഷ, ടി പി അർച്ചന എന്നിവർക്കും അനുമോദനം നൽകി.
തിരുവനന്തപുരം ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ബാലചിത്രമായി തെരഞ്ഞെടുക്കപ്പെട്ട

മധുരനെല്ലിക്കയുടെ സംവിധായകൻ ജാഫർ കാലടിക് ഉപഹാരം നൽകി.കർഷക കൂട്ടായ്മ, നാടൻ പാട്ടുകൾ, കലാസന്ധ്യ എന്നിവയും അരങ്ങേറി.കണ്ടനകം സെന്ററിൽ വർണാഭമായ വിഷു റംസാൻ വിളംബര ഘോഷയാത്ര നടന്നു.പരിപാടികൾക്ക് ടി എംസജീർ, സി വി ശശി, അഭിലാഷ് കെ, ബാബു ടി പി, ഇടവേള റാഫി സുമിത്രാ മണി, സി വി കാർത്ത്യായനി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button