Local newsPONNANI

പൊന്നാനി അങ്ങാടിയിലെകുരുക്കഴിക്കാൻ മെട്രോമാന്റെ സന്ദർശനം

പൊന്നാനി:പൊന്നാനിക്കാരും പൊന്നാനിയിൽ എത്തുന്നവരും വർഷങ്ങളായി അനുഭവിക്കുന്ന ഒന്നാണ് ടൗണിലെ ഗതാഗത കുരുക്ക്.ഇതിനൊരു പരിഹാരമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.ഇക്കാര്യത്തിൽ മെട്രോമാൻ ഇ ശ്രീധരന്റെ പക്കൽ ക്രിയാത്മകമായ പരാഹാരമുണ്ടാകുമെന്ന ഉറപ്പിലാണ് Team “tyndis”‘ശ്രീധരൻ സാറിനെ സന്ദർശിച്ചത്.എല്ലാം വിശദ്ധമായി ചോദിച്ചറിഞ്ഞു” നമുക്കിപ്പോൾ തന്നെ സ്ഥലം സന്ദർശിക്കാം” പെട്ടെന്നായിരിന്നു ശ്രീധരന്റെ മറുപടി.

കുറഞ്ഞ സമയത്തിനകം അദ്ദേഹം പൊന്നാനി ടൗണിലെത്തി.
ഗതാഗത കുരുക്കിന്റെ പ്രധാന കാരണങ്ങളിൻ ഒന്നായ അങ്ങാടി പാലം സന്ദർശിച്ചു. അവിടേയും അദ്ദേഹം ഒരുപാട് സമയം ചിലവഴിച്ചു. എല്ലാം കാര്യങ്ങളും നേരിൽ കണ്ടു മനസിലാക്കി. നിലവിലെ നടപ്പാലം വാഹനങ്ങൾ കടന്നു പോകുന്ന തരത്തിൽ വീതി കൂട്ടേണ്ടി വരും. അതിന് വേണ്ട നടപടികൾ കൈ കൊള്ളാം എന്നദ്ധേഹം അറിയിച്ചു.പാതി വഴിയിൽ നിലച്ച കനോലി കനാലിൻ്റെ പുനരുദ്ധാരണവും പ്രവര്‍ത്തകര്‍ ശ്രദ്ധയിൽ പെടുത്തിയിരുന്നു.ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾക് കത്തയക്കാമെന്നും അദ്ദേഹം പറഞ്ഞു.അങ്ങാടി പാലത്തിന്റെ വിഷയത്തിൽ ഉടനടി പരിഹാരം കാണേണ്ടതുണ്ടെന്നും അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട രണ്ട് എഞ്ചിനിയർമാരെ ഇവിടേക്ക് അയക്കാമെന്നും വളരെ പെട്ടെന്നുതന്നെ ഇതിന് പരിഹാരം കാണാൻ കഴിയിമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു .
മടങ്ങും വഴി അദ്ദേഹം “tyndis”ഉം
സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button